ഭിന്നശേഷിക്കാരായ ആളുകളെ ശാക്തീകരിച്ച് സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ്. അഞ്ചോ അതിൽ അധികമോ ഭിന്നശേഷിക്കാർ ഉൾപ്പെടുത്തിക്കൊണ്ട് സ്വയം സഹായ സംഘം രൂപീകരിക്കുകയും, വരുമാന മാർഗമായി ചെറുകിട സംരംഭങ്ങൾ ആരംഭിക്കുന്നതിനും ഇരുപതിനായിരം രൂപ ഒറ്റത്തവണ തവണ ധനസഹായം നൽകുന്ന പദ്ധതിയാണിത്
അപേക്ഷകൻ
40% അതിലധികമോ ഭിന്നശേഷിത്വം ഉള്ളവരും, സർക്കാർ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്വയം സഹായ സംഘങ്ങൾ ആയിരിക്കണം
നിബന്ധനകൾ
• സ്വയം സഹായ സംഘത്തിൽ ഏറ്റവും കുറഞ്ഞത് അഞ്ചു ഭിന്നശേഷിക്കാരെങ്കിലും ഉണ്ടായിരിക്കണം ഇവർ 18 വയസ്സിന് മുകളിൽ പ്രായമുള്ളവർ ആയിരിക്കണം
• ഭിന്നശേഷിത്വം തെളിയിപ്പിക്കുന്ന മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ഉള്ള മാനസിക വെല്ലുവിളികൾ നേരിടുന്ന 14 വയസ്സ് കഴിഞ്ഞവരുടെ രക്ഷിതാക്കളെ സംഘത്തിൽ ഉൾപ്പെടുത്താവുന്നതാണ്
• ഇരുപതിനായിരം രൂപയായിരിക്കും ഒറ്റത്തവണ ധനസഹായമായി നൽകുന്നത്
• തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്തു ഗ്രേഡിങ് നടത്തിയ സംരംഭങ്ങൾ ആയിരിക്കണം